SITE UNDER MAINTENANCE

CONTACT OF CHURCH MEMBERS SOON AVAILABLE ON SITE
He who has an ear, let him hear what the Spirit says to the assemblies.
Revelation 2:7

Power Vision LIVE

Thursday, January 28, 2010

ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ കേരള സ്റ്റേറ്റ്‌ 87-ാമത്‌ ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു



തിരുവല്ല: ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ കേരള സ്റ്റേറ്റ്‌ 87-ാമത്‌ ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. സമാപന യോഗത്തിന്‌ സാക്ഷ്യം വഹിക്കുവാനും കര്‍ത്തൃമേശയില്‍ പങ്കുകൊള്ളുവാനും വിദേശത്തുനിന്നും കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആയിരങ്ങള്‍ എത്തി. പാസ്റ്റര്‍ കെ.ടി. വര്‍ഗ്ഗീസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ്‌ സംയുക്ത സഭായോഗം ആരംഭിച്ചത്‌. പാസ്റ്റര്‍ ടി.എ. ജോര്‍ജ്ജ്‌ സങ്കീര്‍ത്തനം വായനയ്‌ക്കു നേതൃത്വം നല്‍കി. ഉദ്‌ഘാടന ദിവസത്തെപ്പോലെ സമാപനദിവസവും കാഹളം നീട്ടി ഊതിയത്‌ വിശ്വാസികള്‍ക്ക്‌ പുതിയ അനുഭവം ആയി.


Thursday, January 21, 2010

ദൈവസഭ ആദിമ മഹത്വത്തിലേക്ക്‌ മടങ്ങിവരണം: പാസ്റ്റര്‍ എം. കുഞ്ഞപ്പി


വിവിധ ദിവസങ്ങളില്‍ പാസ്റ്റര്‍മാരായ ഷോണ്‍ ടീല്‍, ലാഹി മേയ്‌ര്‍, പി.എ.വി. സാം, കെ.സി. ജോണ്‍, റ്റി.പി. ജോര്‍ജ്ജ്‌, തങ്കച്ചന്‍ സി. തോമസ്‌, പി.പി. കുര്യന്‍,. റ്റി.സി. ചാക്കോ, മോനി മാത്യു, സിസില്‍ മാത്യു, ജോണ്‍സ്‌ മാത്തന്‍, പി.എ. ഏബ്രഹാം, പി.ആര്‍. ബേബി, പി.ജെ. ജെയിംസ്‌, പി.സി. ചെറിയാന്‍, പി.എന്‍. ഫിലിപ്പ്‌, മാത്യു.കെ. ഫിലിപ്പ്‌, എം. ജോണ്‍സണ്‍, ജി. അലക്‌സ്‌, സജി ജോര്‍ജ്ജ്‌, ഫിജോയ്‌ ജോണ്‍സണ്‍, ഏബ്രഹാം തോമസ്‌, ഡോ. ജോണ്‍ ജോസഫ്‌, ഡോ. ജെസ്സി ജെയ്‌സണ്‍, റെജി വര്‍ഗ്ഗീസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Tuesday, January 19, 2010

ചര്ച്ച് ഓഫ് ഗോഡ് കണ്‍വെന്‍ഷന്‍ പ്രസംഗകര്‍



Church of God Convension Photos





Church of god Convension started


തിരുവല്ല: ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ കേരള സ്റ്റേറ്റ്‌ 87-ാമത്‌ ജനറല്‍ കണ്‍വന്‍ഷന്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ കേരള സ്റ്റേറ്റ്‌ ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി ഉദ്‌ഘാടനം ചെയ്‌തു. അസിസ്റ്റന്റ്‌ ഓവര്‍സിയര്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ്‌ അദ്ധ്യക്ഷനായിരുന്നു. പാസ്റ്റര്‍ എം.ഒ. ഏലിയാസിന്റെ പ്രാരംഭപ്രാര്‍ത്ഥനയോടെയാണ്‌ കണ്‍വന്‍ഷന്‍ ആരംഭിച്ചത്‌. പാസ്റ്റര്‍ ഈപ്പന്‍ ചെറിയാന്‍ സങ്കീര്‍ത്തനം വായനയ്‌ക്കു നേതൃത്വം നല്‍കി. കൗണ്‍സില്‍ ഡയറക്‌ടര്‍ റ്റി.എ. ജോര്‍ജ്ജ്‌ സ്വാഗതം ആശംസിച്ചു.

"പുരാതന മഹത്വത്തിലേക്ക്‌ ഞങ്ങളെ മടക്കി വരുത്തെണമേ" എന്നതാണ്‌ കണ്‍വന്‍ഷന്റെ ചിന്താവിഷയം. കണ്‍വന്‍ഷന്‍ ഗീതങ്ങളുടെയും `പണ്‍ടത്തെപ്പോലൊരു നല്ലകാലം`, `പെന്റക്കൊസ്റ്റു നാളില്‍` എന്നീ സിഡികളുടെ പ്രകാശനവും പാസ്റ്റര്‍ എം. കുഞ്ഞപ്പി നിര്‍വ്വഹിച്ചു. പാസ്റ്റര്‍ ജോണ്‍ തോമസ്‌ മുഖ്യപ്രഭാഷണം നടത്തി. ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ബിഗ്‌മൂവ്‌ ക്വയര്‍ ടീമും ക്രൈസ്റ്റ്‌ സിംഗേഴ്‌സ്‌ സാംസണ്‍ ചെങ്ങന്നൂര്‍, ഭക്തവത്സലന്‍, മാത്യു ജോണ്‍ എന്നിവരും വിവിധ ദിവസങ്ങളില്‍ ഗാനശുശ്രൂഷയ്‌ക്കു നേതൃത്വം നല്‍കും.

പാസ്റ്റര്‍ ഷോണ്‍ ടീലാണ്‌ കണ്‍വന്‍ഷന്റെ മുഖ്യ പ്രസംഗകന്‍. കൂടാതെ പാസ്റ്റര്‍മാരായ ഹറോള്‍ഡ്‌ മക്ലോഡ്‌, ഡെന്നീസ്‌ ഹെപ്‌നര്‍, സ്‌കോട്‌റി റെയ്‌ന്‍സ്‌, പിഎ.വി. സാം, പി.ആര്‍. ബേബി, പി.ഐ. ഏബ്രഹാം, ജോസഫ്‌ ശാമുവേല്‍, ലാനിമിയര്‍, ജോണ്‍സ്‌ മാത്തന്‍, സിസില്‍ മാത്യു, ജോണ്‍ ജോസഫ്‌, പി.പി. കുര്യന്‍, ഫിജോയ്‌ ജോണ്‍സണ്‍, തങ്കച്ചന്‍ സി. തോമസ്‌, റ്റി.സി. ചാക്കോ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും.

എല്ലാ ദിവസവും രാവിലെ 8 മുതല്‍ ധ്യാനയോഗങ്ങള്‍, ബൈബിള്‍ ക്ലാസ്സുകള്‍, ബൈബിള്‍ കോളേജ്‌ പ്രോഗ്രാം, മിഷനറി പ്രോഗ്രാം, സ്‌നാനം തുടങ്ങിയ ശുശ്രൂഷകള്‍ വിവിധ ദിവസങ്ങളില്‍ നടക്കും. 24 ന്‌ സഭാ യോഗത്തോടുകൂടി കണ്‍വന്‍ഷന്‍ സമാപിക്കും. യോഗാനന്തരം വാഹന സൗകര്യവും ഭക്ഷണ സൗകര്യവും ക്രമീകരിച്ചിട്ടുണ്‍ട്‌. കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തിലേക്ക്‌ തിരിയുന്ന രാമന്‍ചിറയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്സിന്‌ താല്‌കാലിക സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്‍ട്‌.


Monday, January 18, 2010

Thousands Gathered For Cumbanadu Convension


ജനപ്രവാഹത്തിന്‌ സാക്ഷ്യം വഹിച്ച ഹെബ്രോന്‍ പുരത്ത് നിന്നും ആയിരങ്ങള്‍ വചനത്തിന്റെ നിറവില്‍ മടങ്ങി. ഒരാഴ്‌ച്ച നീണ്‍ടു നിന്ന ആത്മീക സംഗമത്തിന്‌ ഐപിസി യുടെ നേതൃനിരയിലുള്ള കര്‍ത്തൃദാസന്മാരും കൗണ്‍സില്‍ അംഗങ്ങളും നേതൃത്വം കൊടുത്തു.
ഫലപ്രദമായി ഫലം കായിച്ച്‌ വളരണമെന്ന സന്ദേശത്തോടെ 86-ാമത്‌ കുമ്പനാട്‌ കണ്‍വന്‍ഷന്‍ സമാപിച്ചു. ഹെബ്രോന്‍പുരത്തിനു ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തത്ര ജനസാഗരമാണ്‌ സമാപന ദിനത്തില്‍ എത്തിച്ചേര്‍ന്നത്‌.


Wednesday, January 13, 2010

Church of God Convension On January 18th


തിരുവല്ല : ചര്‍ച് ഓഫ് ഗോഡ് സഭകളുടെ 87-മത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ചര്‍ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റെര്‍ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്തു.


Tuesday, January 12, 2010

Kumbanad crusade Started



Friday, January 1, 2010

പുതുവത്സര ആശംസകള്‍



ക്രിസ്തുയേശുവില്‍ ഏവര്‍ക്കും സ്നേഹവന്ദനം ഒരു വര്‍ഷംകൂടി നമ്മയെ വിട്ടു കടന്നു പോയി,
കഴിഞ്ഞ വര്‍ഷം മുഴുവന്‍ നമ്മയെ ജയോത്സവ്മായി നടത്തിയ ദൈവത്തിനു മഹത്വം അര്‍പിക്കുന്നു.
എല്ലാ ദൈവ ജനത്തിനും പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊള്ളുന്നു , ദൈവം നിങളെ ധാരാളം
അനുഗ്രഹിക്കട്ടെ .


Contact Us

My photo
Pr.K.Koruth Ph.No:+919446180362,0481-2570993 Email: cgikanjikuzhy@gmail.com

Video

YPE

Church of God General Convention LIVE

 

KIDs 4 TRUTH

CHURCH OF GOD {Full Gospel} In India Copyright © 2010 LKart Theme is Designed by Lasantha