>WORSHIP: Every Sunday 9:30a.m >Sunday School: Every Sunday 8:00a.m >Y.P.E: Every Third Sunday 12:00p.m >Cottage Meeting: Every Wednesday 10:00am >Fasting Prayer: Every Friday 10:00a.m >Ladies Meeting: Every Saturday 5:00p.m
കേരുഗ്മ ഗോസ്പേല്‍ ടീം പ്രവര്‍ത്തനം ആലപ്പുഴയില്‍ നടത്തുവാന്‍ ദൈവം സഹായിച്ചു, ആലപ്പുഴയുടെ വിവിധ ഭാഗങ്ങളീല്‍ സുവിശേഷം അറിയിക്കുവാന്‍ ഇടയായി , ചിത്രങ്ങള്‍ സ്ലൈഡ് ഷോവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഗുഡ്ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നിര്‍മിച്ച വീടുകളുടെ താക്കോല്‍ വിതരണം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. കോട്ടയം: നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്റക്കൊസ്റ്റല്‍ കോണ്‍ഫറന്‍സിന്റെ 27-ാമത് സമ്മേളനത്തില്‍ തീരുമാനിച്ച പ്രകാരം ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗുഡ്ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നിര്‍മിച്ച വീടുകളുടെ താക്കോല്‍ വിതരണം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പാസ്റ്റര്‍ കെ.സി. ജോണ്‍ ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍ ടി.എസ്. ഏബ്രഹാം അധ്യക്ഷനായിരുന്നു. പാസ്റ്റര്‍ ബാബു ചെറിയാന് മുഖ്യപ്രഭാഷണം നടത്തി. പാസ്റ്റര്‍മാരായ കെ.എം. വര്‍ഗീസ്, പി.എസ്. ഫിലിപ്പ്, ഒ.എം. രാജുക്കുട്ടി, തോമസ് ഫിലിപ്പ്, ഗുഡ്ന്യൂസ് ചീഫ് എഡിറ്റര്‍ സി.വി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. 25 വര്‍ഷത്തോളമായി ജീവകാരുണ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി ഇതിനോടകം 1200 വീടുകള്‍ നിര്‍മിച്ചു നല്‍കിയതായി കോട്ടയം പ്രസ്ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗുഡ്ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പാസ്റ്റര്‍ കെ.എം. വര്‍ഗീസ്, വര്‍ഗീസ് ഫിലിപ്പ്, കെ.വി. രാജു, സി.വി. മാത്യു എന്നിവര്‍ പങ്കെടുത്തു.
He who has an ear, let him hear what the Spirit says to the assemblies Revelation 3:6
We will be glad to assist you. Our church is always open for those who want to seek the face of God. We welcome you to our church
Pr.Johnson B.S