SITE UNDER MAINTENANCE

CONTACT OF CHURCH MEMBERS SOON AVAILABLE ON SITE
He who has an ear, let him hear what the Spirit says to the assemblies.
Revelation 2:7

Power Vision LIVE

Tuesday, January 24, 2012

ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു.


തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. പ്രതികൂലങ്ങളുടെ നടുവിലും പതറാതെ വിശ്വാസത്തോടെ യാത്ര ചെയ്യാന്‍ ദൈവമക്കള്‍ക്ക് കഴിയണമെന്ന് സമാപന സന്ദേശം നല്‍കിയ സ്റ്റേറ്റ് ഓവര്‍സിയര്‍ എം. കുഞ്ഞപ്പി പറഞ്ഞു. പാസ്റ്റര്‍ എം.ഓ. ഏലിയാസ് സങ്കീര്‍ത്തനം വായനയ്ക്ക് നേതൃത്വം നല്‍കി. സംയുക്ത ആരാധനയ്ക്കും തിരുവത്താഴശുശ്രൂഷയ്ക്കും ഓവര്‍സിയര്‍ അദ്ധ്യക്ഷത വഹിച്ചു.
          കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ചര്‍ച്ച് ഓഫ് ഗോഡ് എജ്യൂക്കേഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ പി.ജി. ജയിംസ് പുതിയ ഓവര്‍സീയറായി തെരഞ്ഞെടുക്കപ്പെട്ടു, പുതിയ ഓവര്‍സീയര്‍ ഓഗസ്റ്റ് അവസാനത്തോടെ അധികാരം ഏറ്റെടുക്കമെന്ന് സഭാവൃത്തങ്ങള്‍ അറിയിച്ചു.

'എന്റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും' എന്നതായിരുന്നു കണ്‍വന്‍ഷന്റെ ചിന്താവിഷയം. കണ്‍വന്‍ഷനോട് അനുബന്ധിച്ച് എല്‍.എം. വൈ.പി.ഇ., സണ്‍ഡേസ്‌കൂള്‍ എന്നിവയുടെ വാര്‍ഷിക സമ്മേളനവും നടന്നു.

വിവിധ ദിവസങ്ങളിലായി പാസ്റ്റര്‍മാരായ എം. കുഞ്ഞപ്പി പി.ജി. മാത്യൂസ്, സുവിശേഷകന്‍ പി.ഐ. ഏബ്രഹാം,  പി.ആര്‍. ബേബി, സാം ജോര്‍ജ്ജ് (യു.എസ്.എ.), ജോസഫ് സാമുവേല്‍, കുര്യന്‍ ജോര്‍ജ്ജ്, പി.സി. ചെറിയാന്‍, പി.ജെ. ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്ക ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും സംയുക്ത ആരാധനയില്‍ പങ്ക് കൊള്ളുവാന്‍ എത്തിച്ചേര്‍ന്നിരുന്നു.
 


ഭവനപ്രാര്‍ത്ഥനയ്ക്ക് കൂച്ചുവിലങ്ങ്; വിശ്വാസികള്‍ ആശങ്കയില്‍


പെന്റക്കൊസ്റ്റ് വിശ്വാസികളുടെ ഭവനപ്രാര്‍ത്ഥനയ്ക്ക് കളക്ടറുടെ അനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കേരളത്തിലെ പെന്റക്കൊസ്റ്റര്‍ അടക്കമുള്ള ക്രൈസ്തവ സഭാവിശ്വാസികള്‍ ആശങ്കയില്‍. പന്തളം പൂഴിക്കോട് പപ്പിക്കശേരിയില്‍ കിഴക്കേതില്‍ ബേബിയുടെ മകന്‍ ബിനു ബേബി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വന്ന വിധിയാണ് കേരളത്തിലെ ക്രൈസ്തവരെ ഒന്നാകെ ഞെട്ടിച്ചിരിക്കുന്നത്.
കോടതി തീരുമാനം വന്നതോടെ കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ആശങ്കയിലായിരിക്കുകയാണ്. കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഭവനപ്രാര്‍ത്ഥന നടക്കുന്നുണ്‍ട്. അയല്‍വാസികള്‍ പ്രതികരിച്ചാല്‍ ഇവിടങ്ങളിലെല്ലാം പ്രശ്‌നങ്ങള്‍ ഉണ്‍ടാകാന്‍ സാധ്യതയുണ്‍ട്. 'പെന്റക്കൊസ്റ്റ് പ്രാര്‍ത്ഥനയെന്ന്' മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ എടുത്തു പറയുന്നുണ്‍ടെങ്കിലും കേരളത്തിലെ എല്ലാ സഭാവിഭാഗങ്ങളുടെയും കുടുംബപ്രാര്‍ത്ഥനകളില്‍ ഇന്ന് കൈയടിയും ഉറക്കെയുള്ള പാട്ടുകളും പ്രാര്‍ത്ഥനയുമെല്ലാം സര്‍വ്വസാധാരണമാണ്. ഇതിനാല്‍ കോടതിവിധി ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിച്ചേക്കുമെന്ന് വിവിധ സഭാനേതാക്കന്മാര്‍ ഭയപ്പെടുന്നു.

കോടതിവിധി പഠിച്ചതിനുശേഷം പ്രതികരിക്കാമെന്ന് ചര്‍ച്ച് ഓഫ് ഗോഡ് വക്താക്കള്‍ അറിയിച്ചു. കേരളത്തിലെ പെന്റക്കൊസ്റ്റ് സമുഹത്തെ മുഴുവന്‍ ബാധിക്കുന്ന ഈ വിഷയത്തില്‍ സജീവമായി ഇടപെടുമെന്നും വേണ്ടി വന്നാല്‍ കേസ്സില്‍ കക്ഷിചേരുമെന്നും വിവിധ ക്രൈസ്തവസംഘടന നേതാക്കള്‍ അറിയിച്ചു


Tuesday, January 17, 2012

89­-ാമത്ജനറല്‍കണ്‍വന്‍ഷന്‍ ആരംഭിച്ചു


ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 89­-ാമത് ജന­റല്‍ കണ്‍വന്‍ഷന്‍ തിരു­വ­ല്ല ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേഡി­യ­ത്തില്‍ തുടങ്ങി. തിങ്ക­ളാഴ്ച വൈകിട്ട് സ്റ്റേറ്റ് ഓവര്‍സി­യര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി ഉദ്ഘാ­ടനം ചെയ്തു .
Pastor M. Kunjappi





Thursday, January 5, 2012

Church of god kanjikuzhy Calender 2012......




Contact Us

My photo
Pr.K.Koruth Ph.No:+919446180362,0481-2570993 Email: cgikanjikuzhy@gmail.com

Video

YPE

Church of God General Convention LIVE

 

KIDs 4 TRUTH

CHURCH OF GOD {Full Gospel} In India Copyright © 2010 LKart Theme is Designed by Lasantha