SITE UNDER MAINTENANCE

CONTACT OF CHURCH MEMBERS SOON AVAILABLE ON SITE
He who has an ear, let him hear what the Spirit says to the assemblies.
Revelation 2:7

Power Vision LIVE

Monday, January 28, 2013

Pr.Ezhamkulam Samkutty on CGI General Convention'13




ബലഹീനതയില്‍ തികഞ്ഞുവരുന്നതാന്‌  ദൈവത്തിന്‍റെ കൃപ എന്നത് ...

തിരു­വല്ല : സ്വന്തം അപ­ര്യാ­പ്ത­തക­ളെ ദൈവ­കൃ­പ­കൊണ്ടു മറി­ക­ട­ക്കാ­നാ­കു­മെന്നും അതു ബല­ഹീ­ന­ത­യില്‍ തിക­ഞ്ഞു­വ­രു­ന്ന­താ­ണെന്നും ഡോ. ഏഴം­കുളം സാംകുട്ടി. ഇന്ത്യാ ദൈവ­സഭ സ്റ്റേറ്റ് കണ്‍വന്‍ഷന്റെ സമാ­പന രാത്രിയില്‍ റോമര്‍ 5:1,2 വാക്യ­ങ്ങള്‍ ആധാ­ര­മാക്കി പ്രസം­ഗി­ക്കു­ക­യാ­യി­രുന്നു അദ്ദേ­ഹം. ലോക­ത്തില്‍ ഏഴ് അത്ഭുതങ്ങള്‍ ഉണ്ട്. എന്നാല്‍ ആത്മിക മണ്ഡ­ല­ത്തിലെ ഏറ്റവും വലിയ അത്ഭുതം ദൈവകൃപ­യാ­ണ്. അശു­ദ്ധ­നായ ഒരു­വനെ അശു­ദ്ധ­മായ ലോക­ത്തില്‍ നിന്നു വീണ്ടെ­ടുത്ത് അശു­ദ്ധ­മായ ഈ ലോക­ത്തില്‍ വിശു­ദ്ധ­നായി നിര്‍ത്തു­ന്ന­താണ് ദൈവ­കൃ­പ. പിന്‍പ­ന്മാരെ മുന്‍പ­ന്മാ­രാ­ക്കു­ന്ന­താണ് ദൈവ­കൃ­പ. വിശുദ്ധ പൗലൊസ് നേത്ര­രോ­ഗ­ത്താല്‍ വളരെയധികം കഷ്ട­പ്പെ­ട്ടുവെ­ങ്കിലും അദ്ദേഹം എഴു­തി­യി­ട­ത്തോളം ലേഖ­ന­ങ്ങള്‍ മറ്റാരും എഴു­തി­യി­ട്ടി­ല്ല -അ­ദ്ദേഹം പറ­ഞ്ഞു.

ഒരു­വന്റെ ബല­ഹീ­ന­ത­യില്‍ തികവ് നല്കു­ന്ന­താണ് ദൈവ­കൃ­പ. പൗലോസ് അപ്പൊ­സ്ത­ലന്‍ രോഗി­യാ­യിരു­ന്നിട്ടും അദ്ദേഹം കരം വെച്ച് പ്രാര്‍ഥി­ച്ച­പ്പോള്‍ നിര­വധി രോഗി­കള്‍ സൗഖ്യ­മായി. വിശുദ്ധ പൗലൊ­സി­നെയും കുക്കുസായി­പ്പി­നെയും ഒക്കെ ശക്തീക­രി­ച്ചതു ദൈവ­കൃപയാണ്. സ്വന്തം പോരാ­യ്മ­കളെ അതി­ജീ­വി­ച്ച് മുന്നേ­റ­ണ­മെ­ങ്കില്‍ ഓരോ ക്രൈസ്ത­വനും ദൈവ­കൃപ ആവ­ശ്യ­മാ­ണെന്നും ഡോ. സാംകുട്ടി പറ­ഞ്ഞു.

പാസ്റ്റര്‍ തോമസ് പുളി­വേ­ലില്‍ അധ്യക്ഷത വഹി­ച്ചു. കുക്ക് സായി­പ്പിന്റെ ഭാരതപ്രവേ­ശ­ന­ത്തിന്റെ നൂറാം വാര്‍ഷി­കാ­ഘോഷം ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സീ­യര്‍ പാസ്റ്റര്‍ പി.­ജെ.­ജ­യിം­സ് ഉദ്ഘാ­ടനം ചെയ്തു. ഐപിസി ജന­റല്‍ പ്രസി­ഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ആശം­സ­ പറ­ഞ്ഞു. സഭാ­ - വി­ഭാ­ഗ­വ്യ­ത്യാ­സ­മെന്യെ എല്ലാ­വരും പരി­ശു­ദ്ധാത്മ ശക്തി­യാല്‍ ഉണര്‍ത്ത­പ്പെ­ട­ണ­മെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.


Tuesday, January 22, 2013

CGI State General convention'13 Started






തിരുവല്ല: ദൈവസഭയ്ക്ക് നഷടപ്പെട്ട്‌പോയ ആത്മീയമൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ ദൈവജനം തയ്യാറാകണമെന്ന് ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ പി.ജെ.ജെയിംസ് പറഞ്ഞു. 90-ാം ജനറല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.ദൈവം നിരവധി ഭൗതീക നന്‍മകള്‍ നല്‍കി നമ്മെ അനുഗ്രഹിച്ചു,എന്നാല്‍ ചില ആത്മീയ മൂല്യങ്ങള്‍ നമ്മുക്ക് നഷ്ടമായി.അത് എന്താണന്ന് നാം തന്നെ കണ്ടുപിടിക്കണം.നമ്മുടെ ഇടയില്‍ ഉണ്ടായിരുന്ന ഉണര്‍വും ആനന്ദവും നഷ്ടമായി, ഇന്ന് അത്മീയ സന്തേഷം ഉള്ള അവസ്ഥയില്‍ അനുഭവിക്കാന്‍ കഴിയുന്നില്ല,ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടെ ദൈവജനം മടങ്ങി വന്നാല്‍ നഷ്ടപ്പെട്ട്‌പോയ ആത്മീയ അനുഭവങ്ങള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നും പാസ്റ്റര്‍ പി.ജെ.ജെയിംസ് പറഞ്ഞു.അസിസ്റ്റന്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ പി.ജി.മാത്യൂസ് അധ്യക്ഷതവഹിച്ചു.

ആരും പരിഗണിക്കാതെ സമൂഹത്തില്‍ ഒറ്റപ്പെട്ട് പോയവന്റെ നിലവിളി കേള്‍ക്കുന്നവനാണ് നമ്മുടെ ദൈവമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പാസ്റ്റര്‍ പി.സി.ചെറിയാന്‍ പറഞ്ഞു. നിന്റെ ജനം നിന്നില്‍ ആനന്ദിക്കേണ്ടതിന് നീ ഞങ്ങളെ ജീവിപ്പിക്കുകയില്ലയോ? (സങ്കീ 85:6)എന്നതാണ് കണ്‍വന്‍ഷന്‍ തീം.റോബര്‍ട്ട് കുക്ക് എഴുതിയ ആത്മകഥയുടെ മലയാള പരിഭാഷ കെ എസ് ജോസഫിനു നല്‍കി പാസ്റ്റര്‍ പി.ജെ.ജെയിംസ് പ്രകാശനം ചെയ്തു.

കേരളത്തില്‍ പെന്തക്കോസ്ത് പ്രസ്ഥാനത്തിന് അടിത്തറപാകിയ  റോബര്‍ട്ട്.എഫ്. കുക്ക് ഭാരതത്തില്‍ വന്നിട്ട് 100 വര്‍ഷം ആകുന്നതിനാല്‍ റോബര്‍ട്ട് ഫെലിക്‌സ് കുക്ക് സെന്റീനിയന്‍ കണ്‍വന്‍ഷന്‍ എന്ന പേരിലാണ് 90 മത് കണ്‍വന്‍ഷന്‍ അറിയപ്പെടുന്നത്.


Contact Us

My photo
Pr.K.Koruth Ph.No:+919446180362,0481-2570993 Email: cgikanjikuzhy@gmail.com

Video

YPE

Church of God General Convention LIVE

 

KIDs 4 TRUTH

CHURCH OF GOD {Full Gospel} In India Copyright © 2010 LKart Theme is Designed by Lasantha