Happy New Year 2011...
കോട്ടയം: പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ന്യൂബിഗിനിംഗ്‌സിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 26 മുതല്‍ 30 വരെ കോട്ടയം തിരുനക്കര മൈതാനത്ത് ക്രിസ്തീയ ഗാനസന്ധ്യ ഗുഡ് സമരിറ്റിന്‍ ഫെസ്റ്റിവല്‍ നടക്കും. ചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും.
പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍, പോള്‍ ഗോപാലകൃഷ്ണന്‍, ബ്രദര്‍ സുരേഷ് ബാബു എന്നിവര്‍ പ്രസംഗിക്കും. ശമുവേല്‍ വില്‍സണ്‍, ചിക്കു, ജിബി കോലഞ്ചേരി, സിറില്‍ നെറോണ എന്നിവര്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കും. പാസ്റ്റേഴ്‌സ് സെമിനാറില്‍ പാസ്റ്റര്‍മാരായ സണ്ണി വാകത്താനം, ക്രിസ്തുദാസ്, എം. പൗലോസ്, സുരേഷ് ബാബു എന്നിവര്‍ ക്ലാസ്സ് എടുക്കും. 30-ന് നടക്കുന്ന വനിത സമ്മേളനത്തില്‍ അന്ന കണ്‍ടത്തില്‍ പ്രസംഗിക്കും.
തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 87-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്‌തു. അസിസ്റ്റന്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റര്‍ എം.ഒ. ഏലിയാസിന്റെ പ്രാരംഭപ്രാര്‍ത്ഥനയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്. പാസ്റ്റര്‍ ഈപ്പന്‍ ചെറിയാന്‍ സങ്കീര്‍ത്തനം വായനയ്‌ക്കു നേതൃത്വം നല്‍കി. കൗണ്‍സില്‍ ഡയറക്‌ടര്‍ റ്റി.എ. ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു.
"പുരാതന മഹത്വത്തിലേക്ക് ഞങ്ങളെ മടക്കി വരുത്തെണമേ" എന്നതാണ് കണ്‍വന്‍ഷന്റെ ചിന്താവിഷയം. കണ്‍വന്‍ഷന്‍ ഗീതങ്ങളുടെയും `പണ്‍ടത്തെപ്പോലൊരു നല്ലകാലം`, `പെന്റക്കൊസ്റ്റു നാളില്‍` എന്നീ സിഡികളുടെ പ്രകാശനവും പാസ്റ്റര്‍ എം. കുഞ്ഞപ്പി നിര്‍വ്വഹിച്ചു. പാസ്റ്റര്‍ ജോണ്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. ചര്‍ച്ച് ഓഫ് ഗോഡ് ബിഗ്‌മൂവ് ക്വയര്‍ ടീമും ക്രൈസ്റ്റ് സിംഗേഴ്‌സ് സാംസണ്‍ ചെങ്ങന്നൂര്‍, ഭക്തവത്സലന്‍, മാത്യു ജോണ്‍ എന്നിവരും വിവിധ ദിവസങ്ങളില്‍ ഗാനശുശ്രൂഷയ്‌ക്കു നേതൃത്വം നല്‍കും.
പാസ്റ്റര്‍ ഷോണ്‍ ടീലാണ് കണ്‍വന്‍ഷന്റെ മുഖ്യ പ്രസംഗകന്‍. കൂടാതെ പാസ്റ്റര്‍മാരായ ഹറോള്‍ഡ് മക്ലോഡ്, ഡെന്നീസ് ഹെപ്‌നര്‍, സ്‌കോട്‌റി റെയ്‌ന്‍സ്, പിഎ.വി. സാം, പി.ആര്‍. ബേബി, പി.ഐ. ഏബ്രഹാം, ജോസഫ് ശാമുവേല്‍, ലാനിമിയര്‍, ജോണ്‍സ് മാത്തന്‍, സിസില്‍ മാത്യു, ജോണ്‍ ജോസഫ്, പി.പി. കുര്യന്‍, ഫിജോയ് ജോണ്‍സണ്‍, തങ്കച്ചന്‍ സി. തോമസ്, റ്റി.സി. ചാക്കോ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും.
എല്ലാ ദിവസവും രാവിലെ 8 മുതല്‍ ധ്യാനയോഗങ്ങള്‍, ബൈബിള്‍ ക്ലാസ്സുകള്‍, ബൈബിള്‍ കോളേജ് പ്രോഗ്രാം, മിഷനറി പ്രോഗ്രാം, സ്‌നാനം തുടങ്ങിയ ശുശ്രൂഷകള്‍ വിവിധ ദിവസങ്ങളില്‍ നടക്കും. 24 ന് സഭാ യോഗത്തോടുകൂടി കണ്‍വന്‍ഷന്‍ സമാപിക്കും. യോഗാനന്തരം വാഹന സൗകര്യവും ഭക്ഷണ സൗകര്യവും ക്രമീകരിച്ചിട്ടുണ്‍ട്. കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തിലേക്ക് തിരിയുന്ന രാമന്‍ചിറയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിന് താല്‌കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്‍ട്.
CHURCH OF GOD {Full Gospel} In India Copyright © 2010 LKart Theme is Designed by Lasantha