Friday, May 24, 2013
Tuesday, February 12, 2013
Sunday, February 10, 2013
CGI Kanjikuzhy Convention'13
കഞ്ഞികുഴി : ദൈവത്തിനു മഹത്വം ഈ വര്‍ഷത്തെ സഭാ കണ്‍വെന്‍ഷന്‍ മാര്‍ച്ച് മാസം 8,9,10 തീയതികളില്‍ കഞ്ഞികുഴി ചുര്ച്ച് ഓഫ് ഗോഡ് പെനിയേല്‍ സഭാ ഹാള്‍ ഗ്രൗണ്ടില്‍ വച്ചുനടത്തുവാന്‍ തീരുമാനമായി .... ചര്‍ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവറ്സീര്‍ പാസ്റ്റര്‍. പ.ജെ .ജെയിംസ് മുഖ്യ പ്രസംഗികന്‍ ആയിരിക്കും.
ഏവരും കണ്‍വെന്‍ഷന്‍റെ അനുഗ്രഹത്തിനായി പ്രാര്‍ഥിപ്പിന്‍............
Monday, January 28, 2013
Pr.Ezhamkulam Samkutty on CGI General Convention'13
ബലഹീനതയില്‍ തികഞ്ഞുവരുന്നതാന് ദൈവത്തിന്‍റെ കൃപ എന്നത് ...
തിരുവല്ല : സ്വന്തം അപര്യാപ്തതകളെ ദൈവകൃപകൊണ്ടു മറികടക്കാനാകുമെന്നും അതു ബലഹീനതയില്‍ തികഞ്ഞുവരുന്നതാണെന്നും ഡോ. ഏഴംകുളം സാംകുട്ടി. ഇന്ത്യാ ദൈവസഭ സ്റ്റേറ്റ് കണ്‍വന്‍ഷന്റെ സമാപന രാത്രിയില്‍ റോമര്‍ 5:1,2 വാക്യങ്ങള്‍ ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തില്‍ ഏഴ് അത്ഭുതങ്ങള്‍ ഉണ്ട്. എന്നാല്‍ ആത്മിക മണ്ഡലത്തിലെ ഏറ്റവും വലിയ അത്ഭുതം ദൈവകൃപയാണ്. അശുദ്ധനായ ഒരുവനെ അശുദ്ധമായ ലോകത്തില്‍ നിന്നു വീണ്ടെടുത്ത് അശുദ്ധമായ ഈ ലോകത്തില്‍ വിശുദ്ധനായി നിര്‍ത്തുന്നതാണ് ദൈവകൃപ. പിന്പന്മാരെ മുന്പന്മാരാക്കുന്നതാണ് ദൈവകൃപ. വിശുദ്ധ പൗലൊസ് നേത്രരോഗത്താല് വളരെയധികം കഷ്ടപ്പെട്ടുവെങ്കിലും അദ്ദേഹം എഴുതിയിടത്തോളം ലേഖനങ്ങള്‍ മറ്റാരും എഴുതിയിട്ടില്ല -അദ്ദേഹം പറഞ്ഞു.
ഒരുവന്റെ ബലഹീനതയില്‍ തികവ് നല്‍കുന്നതാണ് ദൈവകൃപ. പൗലോസ് അപ്പൊസ്തലന് രോഗിയായിരുന്നിട്ടും അദ്ദേഹം കരം വെച്ച് പ്രാര്‍ഥിച്ചപ്പോള്‍ നിരവധി രോഗികള്‍ സൗഖ്യമായി. വിശുദ്ധ പൗലൊസിനെയും കുക്കുസായിപ്പിനെയും ഒക്കെ ശക്തീകരിച്ചതു ദൈവകൃപയാണ്. സ്വന്തം പോരായ്മകളെ അതിജീവിച്ച് മുന്നേറണമെങ്കില്‍ ഓരോ ക്രൈസ്തവനും ദൈവകൃപ ആവശ്യമാണെന്നും ഡോ. സാംകുട്ടി പറഞ്ഞു.
പാസ്റ്റര്‍ തോമസ് പുളിവേലില്‍ അധ്യക്ഷത വഹിച്ചു. കുക്ക് സായിപ്പിന്റെ ഭാരതപ്രവേശനത്തിന്റെ നൂറാം വാര്‍ഷികാഘോഷം ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജെ.ജയിംസ് ഉദ്ഘാടനം ചെയ്തു. ഐപിസി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ആശംസ പറഞ്ഞു. സഭാ - വിഭാഗവ്യത്യാസമെന്യെ എല്ലാവരും പരിശുദ്ധാത്മ ശക്തിയാല്‍ ഉണര്ത്തപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Tuesday, January 22, 2013
CGI State General convention'13 Started
തിരുവല്ല: ദൈവസഭയ്ക്ക് നഷടപ്പെട്ട്‌പോയ ആത്മീയമൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ ദൈവജനം തയ്യാറാകണമെന്ന് ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ പി.ജെ.ജെയിംസ് പറഞ്ഞു. 90-ാം ജനറല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.ദൈവം നിരവധി ഭൗതീക നന്‍മകള്‍ നല്‍കി നമ്മെ അനുഗ്രഹിച്ചു,എന്നാല്‍ ചില ആത്മീയ മൂല്യങ്ങള്‍ നമ്മുക്ക് നഷ്ടമായി.അത് എന്താണന്ന് നാം തന്നെ കണ്ടുപിടിക്കണം.നമ്മുടെ ഇടയില്‍ ഉണ്ടായിരുന്ന ഉണര്‍വും ആനന്ദവും നഷ്ടമായി, ഇന്ന് അത്മീയ സന്തേഷം ഉള്ള അവസ്ഥയില്‍ അനുഭവിക്കാന്‍ കഴിയുന്നില്ല,ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടെ ദൈവജനം മടങ്ങി വന്നാല്‍ നഷ്ടപ്പെട്ട്‌പോയ ആത്മീയ അനുഭവങ്ങള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നും പാസ്റ്റര്‍ പി.ജെ.ജെയിംസ് പറഞ്ഞു.അസിസ്റ്റന്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ പി.ജി.മാത്യൂസ് അധ്യക്ഷതവഹിച്ചു.
ആരും പരിഗണിക്കാതെ സമൂഹത്തില്‍ ഒറ്റപ്പെട്ട് പോയവന്റെ നിലവിളി കേള്‍ക്കുന്നവനാണ് നമ്മുടെ ദൈവമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പാസ്റ്റര്‍ പി.സി.ചെറിയാന്‍ പറഞ്ഞു. നിന്റെ ജനം നിന്നില്‍ ആനന്ദിക്കേണ്ടതിന് നീ ഞങ്ങളെ ജീവിപ്പിക്കുകയില്ലയോ? (സങ്കീ 85:6)എന്നതാണ് കണ്‍വന്‍ഷന്‍ തീം.റോബര്‍ട്ട് കുക്ക് എഴുതിയ ആത്മകഥയുടെ മലയാള പരിഭാഷ കെ എസ് ജോസഫിനു നല്‍കി പാസ്റ്റര്‍ പി.ജെ.ജെയിംസ് പ്രകാശനം ചെയ്തു.
കേരളത്തില്‍ പെന്തക്കോസ്ത് പ്രസ്ഥാനത്തിന് അടിത്തറപാകിയ റോബര്‍ട്ട്.എഫ്. കുക്ക് ഭാരതത്തില്‍ വന്നിട്ട് 100 വര്‍ഷം ആകുന്നതിനാല്‍ റോബര്‍ട്ട് ഫെലിക്‌സ് കുക്ക് സെന്റീനിയന്‍ കണ്‍വന്‍ഷന്‍ എന്ന പേരിലാണ് 90 മത് കണ്‍വന്‍ഷന്‍ അറിയപ്പെടുന്നത്.
Contact Us
- CGI, PENIEL HALL
- Pr.K.Koruth Ph.No:+919446180362,0481-2570993 Email: cgikanjikuzhy@gmail.com