തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു.
പ്രതികൂലങ്ങളുടെ നടുവിലും പതറാതെ വിശ്വാസത്തോടെ യാത്ര ചെയ്യാന്‍
ദൈവമക്കള്‍ക്ക് കഴിയണമെന്ന് സമാപന സന്ദേശം നല്‍കിയ സ്റ്റേറ്റ് ഓവര്‍സിയര്‍
എം. കുഞ്ഞപ്പി പറഞ്ഞു. പാസ്റ്റര്‍ എം.ഓ. ഏലിയാസ് സങ്കീര്‍ത്തനം വായനയ്ക്ക്
നേതൃത്വം നല്‍കി. സംയുക്ത ആരാധനയ്ക്കും തിരുവത്താഴശുശ്രൂഷയ്ക്കും
ഓവര്‍സിയര്‍ അദ്ധ്യക്ഷത വഹിച്ചു.
കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ചര്‍ച്ച് ഓഫ് ഗോഡ് എജ്യൂക്കേഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ പി.ജി. ജയിംസ് പുതിയ ഓവര്‍സീയറായി തെരഞ്ഞെടുക്കപ്പെട്ടു, പുതിയ ഓവര്‍സീയര്‍ ഓഗസ്റ്റ് അവസാനത്തോടെ അധികാരം ഏറ്റെടുക്കമെന്ന് സഭാവൃത്തങ്ങള്‍ അറിയിച്ചു.
'എന്റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും' എന്നതായിരുന്നു കണ്‍വന്‍ഷന്റെ ചിന്താവിഷയം. കണ്‍വന്‍ഷനോട് അനുബന്ധിച്ച് എല്‍.എം. വൈ.പി.ഇ., സണ്‍ഡേസ്‌കൂള്‍ എന്നിവയുടെ വാര്‍ഷിക സമ്മേളനവും നടന്നു.
വിവിധ ദിവസങ്ങളിലായി പാസ്റ്റര്‍മാരായ എം. കുഞ്ഞപ്പി പി.ജി. മാത്യൂസ്, സുവിശേഷകന്‍ പി.ഐ. ഏബ്രഹാം, പി.ആര്‍. ബേബി, സാം ജോര്‍ജ്ജ് (യു.എസ്.എ.), ജോസഫ് സാമുവേല്‍, കുര്യന്‍ ജോര്‍ജ്ജ്, പി.സി. ചെറിയാന്‍, പി.ജെ. ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്ക ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും സംയുക്ത ആരാധനയില്‍ പങ്ക് കൊള്ളുവാന്‍ എത്തിച്ചേര്‍ന്നിരുന്നു.