തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് 88-മത് ജനറല്‍ കണ്വന്ഷന് ആത്മീകാരാധനയോടെ സമാപിച്ചു. സമാപനദിവസം തിരുവത്താഴ ശുശ്രൂഷയ്ക്കും ആരാധനയ്ക്കും ഓവര്‍സിയര്‍ പാസ്റര്‍ എം. കുഞ്ഞപ്പി നേതൃത്വം നല്കി. ക്രിസ്തുവിനോട് ചേര്ന്നിരിക്കണമെന്നതായിരിക്കണം നമ്മുടെ ആഗ്രഹമെന്നും ക്രിസ്തൂവിനുവേണ്ടി കഷ്ടം അനുഭവിക്കേണ്ടി വന്നാലും ലജ്ജിക്കരുതെന്നും സമാപന സന്ദേശത്തില്‍ കാനം അച്ചന് പറഞ്ഞു. അസിസ്റന്റ് ഓവര്‍സിയര്‍ പാസ്റര്‍ പി.ജി. മാത്യൂസ്, ഫീല്‍ഡ് ഡയറക്ടര്‍ കെന്‍ ആന്ഡേഴ്സണ്, പാസ്റര്‍ ടി. തോമസ്, പാസ്റര്‍ ജോസഫ് സാമുവേല്‍ തുടങ്ങിയവര്‍ സമാപന സന്ദേശം നല്കി. വിദേശ രാജ്യങ്ങളില്‍ നിന്നും സഭകളെ പ്രതിനിധീകരിച്ച് എത്തിയവര്‍ തങ്ങളുടെ സാക്ഷ്യവും പ്രസ്താവിച്ചു.