വംശനാശം സംഭവിച്ചുകൊണ്ടിരുന്ന പരസ്യയോഗങ്ങളുടെ ശവസംസ്‌കാരശുശ്രൂഷ
കേരളാ ഹൈക്കോടതി നിര്‍വഹിച്ചു. കേരളത്തിലെ പാതയോരങ്ങളില്‍ യാതൊരു
പൊതുമീറ്റിംഗുകളും നടത്തുവാന്‍ പാടില്ലെന്ന കേരളാ ഹൈക്കോടതിവിധി ഫലത്തില്‍ പെന്തക്കോസ്‌തരുടെ ഏറ്റവും നല്ല ആശയപ്രചരണ മാര്‍ഗ്ഗങ്ങളിലൊന്നായിരുന്ന
പരസ്യയോഗങ്ങളെ നിശ്ശേഷം ഇല്ലാതാക്കും.
പൊതുറോഡുകളിലും വഴിയോരങ്ങളിലും പൊതുസമ്മേളനങ്ങള്‍ നടത്തുന്നതിന്
ഹൈക്കോടതി നിരോധനം നിലവില്‍ വന്നു. അനുവാദമില്ലാതെ നടത്തുന്ന എല്ലാ
സമ്മേളനവേദികളും നീക്കം ചെയ്യാനും പോലീസിന് ഉത്തരവ് ലഭിച്ചു.